കെ സി വേണുഗോപാലാണ് വിജയത്തിന്റെ രാജശില്‍പി, രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നയാളും ഭാഗ്യദോഷിയുമാണ് ; വെള്ളാപ്പള്ളി നടേശന്‍
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ സി വേണുഗോപാല്‍ ചെലുത്തിയ സ്വാധീനം വലുതാണ്.
കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍ അറിയിച്ച് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട സതീശന് സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താന്‍ കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു. യുഡിഎഫ് നേടിയ വമ്പന്‍ വിജയത്തിന് പിന്നില്‍ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കെ സി വേണുഗോപാലാണ് വിജയത്തിന്റെ രാജശില്‍പിയെന്നും രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നയാളും ഭാഗ്യദോഷിയുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ സി വേണുഗോപാല്‍ ചെലുത്തിയ സ്വാധീനം വലുതാണ്. സാമ്പത്തികമായും ബുദ്ധിപരമായും യുഡിഎഫിന്റെ വിജയത്തിനായി അദ്ദേഹം ആത്മാര്‍ഥമായി പരിശ്രമിച്ചു. ഈ വിജയത്തിന്റെ പ്രധാന ശില്‍പികളിലൊരാള്‍ വേണുഗോപാല്‍ തന്നെയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
.jpg)

