കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കെസി വേണുഗോപാലിൻ്റെ ഇടപെടൽ
കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കെസി വേണുഗോപാലിൻ്റെ ഇടപെടൽ
കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു.തിരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി,അതിനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു.
കർണാടക മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെസി വേണുഗോപാൽ ചോദിച്ചറിഞ്ഞു.
കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയുടെ അച്ഛനുമായും കെസി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെസി അറിയിച്ചു.
.jpg)