അര്‍ഹമായ മുഖ്യമന്ത്രി പദവിയാണ് കെ സി വേണുഗോപാലിന് നഷ്ടമായത് ; വൈകാരിക കുറിപ്പുമായി കര്‍ണാടക ആരോഗ്യമന്ത്രിയുടെ ഭാര്യ
കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ കെ സി വേണുഗോപാലിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി കര്‍ണാടക മന്ത്രിയുടെ ഭാര്യ. അര്‍ഹമായ മുഖ്യമന്ത്രി പദവിയാണ് കെ സി വേണുഗോപാലിന് നഷ്ടമായതെന്നായിരുന്നു കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഏറ്റവും സത്യസന്ധനും വിശ്വസ്തനും വിവേകിയുമായ രാഷ്ട്രീയക്കാരില്‍ ഒരാളായ കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അവസരം നഷ്ടപ്പെട്ടുവെന്ന് അവര്‍ കുറിച്ചു. കോണ്‍ഗ്രസിനുവേണ്ടി നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ച, കോണ്‍ഗ്രസ് പാര്‍ട്ടിയോട് വളരെ വിശ്വസ്തനായി നിലകൊണ്ട, ഇന്ത്യയിലുടനീളമുള്ള ആളുകളെ കണ്ടുമുട്ടി ഡല്‍ഹിയില്‍ രാവും പകലും സമരം ചെയ്ത വ്യക്തിയാണ് കെസിയെന്നും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഭരണകാലം പ്രാദേശിക രാഷ്ട്രീയത്തെ ബാധിച്ചുവെന്നും അവര്‍ കുറിച്ചു.
അദ്ദേഹം ഒരു 'ഡല്‍ഹി നേതാവ്' ആയിരുന്നില്ല. ഇത് വളരെ വളരെ നിരാശാജനകമാണ്! അദ്ദേഹം ഒരിക്കലും പാര്‍ട്ടി തീരുമാനത്തിനെതിരെ നിലകൊള്ളുകയും മുഖ്യമന്ത്രിക്ക് ഒരു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യില്ല. പാര്‍ട്ടിക്കുവേണ്ടി കെ സി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചുവെന്നും തബു കുറിച്ചു.
.jpg)

