ജി. സുധാകരനുമായി ചർച്ച നടത്തിയിട്ടില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാൽ

No discussion with G. Sudhakaran; that is CPM's internal matter: KC Venugopal

ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവിൽ യാതൊരു രാഷ്ട്രീയ ചര്ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾക്ക് മറുപടിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

ജി. സുധാകരൻ നടത്തിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണെന്നും, ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. എന്ത് തീരുമാനം എടുക്കണമെന്നത് പൂർണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. സുധാകരനും സിപിഎമ്മും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതിൽ ഇടപെടാൻ താൽപര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് തന്റെ നിലപാടെന്ന് വേണുഗോപാൽ പറഞ്ഞു. ദീർഘകാല രാഷ്ട്രീയാനുഭവവും പക്വതയും ഉള്ള നേതാവായതിനാൽ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാകരന് മത്സരിക്കാൻ സീറ്റ് നൽകണമോയെന്നത് സിപിഎമ്മിന്റെ തീരുമാനമാണെന്നും, അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതിന് പിന്നിലെ മാനദണ്ഡങ്ങൾ എന്താണെന്നത് തനിക്ക് അറിയില്ലെന്നും അതിനെക്കുറിച്ച് പാർട്ടിയാണ് വിശദീകരിക്കേണ്ടതെന്നും വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ നിലനിൽക്കുന്ന വികാരങ്ങളാണ് ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അണികളുടെ വികാരം മാനിച്ചല്ല സിപിഎമ്മിന്റെ ഭരണമെന്നത് തങ്ങൾ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണെന്നും, ജി. സുധാകരന്റെ പരസ്യ പ്രതികരണം അതിനെ ശരിവെക്കുന്നതാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

പി.ആർ.ഡി പരസ്യം തകർന്ന സർക്കാർ പ്രതിച്ഛായ ശരിയാക്കാന് .പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്ത് ഇടത് സർക്കാർ തകർന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്രങ്ങളിൽ നൽകിയ പി.ആർ.ഡി പരസ്യങ്ങളെന്നും കെസി വേണുഗോപാൽ ആരോപിച്ചു. ആശാപ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, തൊഴിലാളികൾ എന്നിവർ കൂലിവർധനവ് ആവശ്യപ്പെടുമ്പോൾ അവഗണിക്കുന്ന സർക്കാർ കോടികൾ ചെലവഴിച്ച് പ്രതിച്ഛായ നിർമ്മാണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഈ ധൂർത്തിന് പൊതുജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും സിപിഎം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടുകയാണെന്നും, കള്ളപ്രചരണം പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതും അതിന്റെ ഭാഗമാണെന്നും വേണുഗോപാൽ ആരോപിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ഘട്ടം പിന്നിട്ടിട്ടുണ്ടെന്നും ചില സീറ്റുകളിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ മുന്നണിക്കുള്ളിൽ തന്നെയാണ് നടക്കുന്നതെന്നും, ഊഹാപോഹങ്ങൾക്ക് പ്രസക്തിയില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

Tags