രാജ്യത്ത് അമ്പലക്കൊള്ളകളാണ് ഏറ്റവും വലിയ പ്രശ്നം : അയോധ്യ പ്രശ്‌നം പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് കെ.സി വേണുഗോപാൽ
കണ്ണൂർ:ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം അയോധ്യ ക്ഷേത്രത്തിലടക്കം നടക്കുന്ന അമ്പലക്കൊള്ളകളാണെന്ന് എ.ഐ.സി.സി. ജന: സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യ ക്ഷേത്ര കൊള്ളയിൽവി.എച്ച്.പിയുടെ പ്രധാന നേതാവാണ് പ്രതി. ആർക്കെതിരെയും ഒരു നടപടിയുമെടുക്കുന്നില്ല.
ഇതിനൊക്കെ ജൂലായ് 20 ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ മറുപടി പറയിപ്പിക്കും .ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് മോദി സർക്കാരെന്നും കണ്ണൂരിൽ കെ.സി.വേണുഗോപാൽ എം.പി. പറഞ്ഞു.കട്ടവൻ മാർ തന്നെ മാപ്പു പറഞ്ഞാൽ പ്രശ്‌നം തീരുമോ. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. പാർലമെൻ്റ് സമ്മേളതത്തിൽ ഞങ്ങൾ കണക്ക് ചോദിക്കും ബിജെപിക്ക് വിശ്വാസം കക്കാനും വിഭജിക്കാനും മാത്രമാണ്. പ്ളീഡർ നിയമനത്തിൽ കോൺഗ്രസിന് അവരുടെതായ ഒരു നിലപാടുണ്ട്. അത് അനുസരിച്ചേ സർക്കാർ പ്രവർത്തിക്കൂ. അദാനി വിഷയത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തി കഴിഞ്ഞു. കെ.പി സി.സി പ്രസിഡൻ്റ് സ്ഥാനം സംബന്ധിച്ചു ഉചിതമായ സമയത്ത ഉചിതമായ തീരുമാനമുണ്ടാകും ഈ കാര്യത്തിൽ തീരുമാനം വൈകില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
.jpg)

