പാർലമെൻറ് തെരഞ്ഞെടുപ്പ് പോലെ തൂത്തുവാരിയുള്ള വിജയം നിയമസഭയിലും യു.ഡി.എഫ് ആവർത്തിക്കും : കെ.സി. വേണുഗോപാൽ

UDF will repeat the sweeping victory in the Assembly elections like in the Parliament elections: KC Venugopal

 കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്വയം തോൽക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ശ്രദ്ധിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു.

tRootC1469263">

ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുനിലയിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് പോകുന്ന ചിത്രമാണ് ഉണ്ടാവുക. പാർലമെൻറ് തെരഞ്ഞെടുപ്പ് പോലെ തൂത്തുവാരിയുള്ള വിജയം നിയമസഭയിലും യു.ഡി.എഫ് ആവർത്തിക്കും.

എല്ലാ അവസരങ്ങളെയും ഇല്ലാതാക്കാൻ കോൺഗ്രസിനുള്ളിൽ സാഹചര്യം ഉണ്ടാക്കാറുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. ചില ഘട്ടങ്ങളിൽ അത്തരത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന നടത്തിയാണ് ഓരോ ചുവടുവെപ്പും നടത്തുന്നത്.

വയനാടിലെ ലക്ഷ്യ ക്യാമ്പിലെ ചർച്ചയുടെ പ്രധാന ഊന്നലും ഇതുതന്നെയായിരുന്നു. സ്ഥാനാർഥിയാകാനുള്ള മാനദണ്ഡം ജയസാധ്യത മാത്രമാണെന്നും കെ.സി. വേണുഗോപാൽ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags