കെ സി വേണുഗോപാലിനെ പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചു
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്.
എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്.
2026 - 27 വര്‍ഷത്തേക്കാണ് നിയമനം. 15 ലോക്സഭാ എം പിമാരും ഏഴ് രാജ്യസഭാ എം പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക. നേരത്തെയും കെ സി വേണുഗോപാല്‍ ഈ ചുമതല വഹിച്ചിരുന്നു. പി. എ സി ചെയര്‍മാന്‍ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയായിരുന്നു കെ സി വേണുഗോപാല്‍. കേരളത്തില്‍ നിന്ന് കെ സിക്ക് മുന്നേ ജോണ്‍ മത്തായി (1948 49), സി എം സ്റ്റീഫന്‍ (1977 78), കെ വി തോമസ് (2014 16) എന്നിവരും പി എ സി അധ്യക്ഷരായിട്ടുണ്ട്. 1967 മുതല്‍ പ്രതിപക്ഷത്തിനാണ് പി എ സി അധ്യക്ഷസ്ഥാനം നല്‍കുന്നത്. കേരളത്തില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാല്‍ വരണമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് പി എ സി ചെയര്‍മാന്‍ പദവി വീണ്ടും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായി
.jpg)

