തന്റെ പേരില്‍ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ സി ജോസഫ്; എഐസിസിക്ക് പരാതി നല്‍കി
May 10, 2026, 12:43 IST
പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
തന്റെ പേരില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുന്‍ മന്ത്രി കെ സി ജോസഫ്. ഇതുസംബന്ധിച്ച് എഐസിസിയ്ക്ക് പരാതി നല്‍കി.
മറ്റ് പല നേതാക്കളുടെയും പേരില്‍ അവരുടെ അറിവില്ലാതെ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ പിന്നില്‍ ആരാണെങ്കിലും അത് അല്‍പ്പത്തരമാണെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
.jpg)

