'വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല, റോബിന്‍ ബസ് ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണം' : കെ ബി ഗണേഷ്‌കുമാര്‍
Nov 20, 2023, 10:36 IST

പത്തനംതിട്ട: റോബിന്‍ ബസ് വിവാദത്തില്‍ പ്രതികരിച്ച് കെ ബി ഗണേഷ് കുമാര്‍. വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല.
ബസ് ഓടിക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈന്‍ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.