താലൂക്ക് യൂണിയന്റെ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍

There is a move to seize the assets of the Taluk Union; Minister KB Ganeshkumar reacts to the dismissal of the Pathanapuram NSS Taluk Union

കൊല്ലം: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രി കെബി ഗണേഷ്‌കുമാര്‍. തന്റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

tRootC1469263">

'എനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍, എന്‍എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില്‍ വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാന്‍. എന്നെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും' അദ്ദേഹം പറഞ്ഞു.

എന്റെ പിതാവ് മരിക്കുമ്പോള്‍ എനിക്ക് ചില ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം ജീവിച്ചിരിക്കുന്ന കാലമത്രയും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ എതിര്‍ക്കരുതെന്നും അദ്ദേഹത്തിന്റെ കൂടെനില്‍ക്കമണമെന്നുമാണ്. അത് ഞാന്‍ എന്റെ അച്ഛന് കൊടുത്ത വാക്കാണ് അത് താന്‍ പാലിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

Tags