കായംകുളത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

accident-alappuzha
accident-alappuzha

കായംകുളം: കായംകുളം ദേശീയപാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കെപിഎസിക്ക് സമീപമുള്ള കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്. കായംകുളം സ്വദേശിയായ ആരോമലാണ് (27) അപകടത്തിൽ മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ആരോമൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെ സമീപത്തെ കുഴിയിൽ വീഴുകയായിരുന്നു. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ഓടനിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് ബൈക്ക് വീണത്.

tRootC1469263">

അതേസമയം അപകടം സംഭവിച്ച ഉടൻതന്നെ പരുക്കേറ്റയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരിക്കുകയായിരുന്നു.

Tags