കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു ; രണ്ട് പേരുടെ നില ഗുരുതരം

mandhi

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെതിയ തിരൂർ സ്വദേശികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഞാറാഴ്ച രാതി 11.30 ന് കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന -കുട്ടിക്കാനം സംസ്‌ഥാന പതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ് ഇവർ മന്തി കഴിച്ചത്.

 കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെതിയ തിരൂർ സ്വദേശികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഞാറാഴ്ച രാതി 11.30 ന് കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന -കുട്ടിക്കാനം സംസ്‌ഥാന പതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ് ഇവർ മന്തി കഴിച്ചത്.

37 people in Kattappana suffer food poisoning after eating Mandi; two are in critical condition.

ഭക്ഷണം കഴിച്ച ഉടനെ വയറു വേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. അവശരായ 37 പേരെ ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ രണ്ട് പേരെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജിൽ വിദഗ്ദ്ധചികിത്സായി മാറ്റി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന തുടങ്ങി. 

Tags