കാഥികന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ അന്തരിച്ചു
Thu, 4 May 2023

കാഥികനും പ്രഭാഷകനും സിനിമാ നിര്‍മാതാവുമായ ചേര്‍ത്തല ബാലചന്ദ്രന്‍ അന്തരിച്ചു. 76 വയസായിരുന്നു.
കാഥികയും ഹരികഥാ കലാകാരിയുമായ ചേര്‍ത്തല ഭവാനിയമ്മയുടെ മകനാണ് ചേര്‍ത്തല ബാലചന്ദ്രന്‍. ഹരികഥാ വേദികളില്‍ നിന്നാണ് ബാലചന്ദ്രന്‍ കഥാപ്രസംഗത്തിന്റെ അരങ്ങുകളില്‍ എത്തുന്നത്.
എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന നോവലിന്റെ കഥാപ്രസംഗ രൂപം അവതരിപ്പിച്ചതിലൂടെയാണ് ബാലചന്ദ്രന്‍ കേരളമൊട്ടാകെ പ്രശസ്തിയാര്‍ജിക്കുന്നത്. ചാലപ്പുറത്ത് ശ്രീദേവിയാണ് ബാലചന്ദ്രന്റെ ഭാര്യ. മക്കള്‍: ഭരത്ചന്ദ്രന്‍, ലക്ഷ്മി, ഭഗവദ്.