കാസർകോട് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

Death due to boat capsizing in Puthukurichi; A fisherman died

കാസർകോട് ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടി സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പ്രജ്വലിനെ (14) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച പ്രജ്വൽ. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പ്രജ്വൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലെ കൊളുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മ അനിത മകളെ സ്കൂളിൽ നിന്ന് വിളിക്കാൻ പോയ സമയത്താണ് ഇത് സംഭവിച്ചത്.

tRootC1469263">

ഞായറാഴ്ച അമ്മയുടെ വീട്ടിൽ പോയ പ്രജ്വൽ, തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ സ്കൂളിലെത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് തെറ്റിദ്ധരിച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രജ്വൽ സ്കൂളിൽ എത്തിച്ചേർന്നത്. എങ്കിലും, സമയം വൈകിയെങ്കിലും വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നുവെന്ന് അധ്യാപകർ അറിയിച്ചു. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags