കാസര്‍കോട് റാണിപുരത്ത് റോപ് വേയില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു

dead

വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.

റാണിപുരത്ത് റോപ് വേയില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണന്‍ (24)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.


വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസമാണ് സനൂപ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്.

Tags