കാസർഗോഡ് മാതാവിൻ്റെ കണ്‍മുന്നില്‍ വെച്ച് ഒൻപതു വയസ്സുകാരൻ കാറിടിച്ച് മരിച്ചു
Updated: Mar 7, 2026, 16:00 IST
ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.
കാസർഗോഡ്: ഒൻപതു വയസ്സുകാരൻ കാറിടിച്ച് മരിച്ചു. കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ (9) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.കിളിങ്കാറിലുള്ള എംസിആർസി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു
മാതാവ് ഷംസീനയ്ക്കൊപ്പം കാസർകോട് ഭാഗത്തേക്ക് പോകാനായി റോഡരികില്‍ നില്‍ക്കുകയായിരുന്നു ഷക്കീർ. ഈ സമയം അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടുകയും അപകടത്തിനിടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നു. ഷക്കീർ. ഷാമില്‍, ഷാഹിർ എന്നിവർ സഹോദരങ്ങളാണ്.
tRootC1469263">.jpg)


