കാസർഗോഡ് അധ്യാപികയായ ഭാര്യ സ്കൂളിലേക്കു പോയതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു
Updated: Jun 1, 2026, 14:55 IST
വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കാസർഗോഡ് : അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസില്‍ കയറ്റിവിട്ടശേഷം വീട്ടില്‍ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂള്‍ബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്.
വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാല്‍ ഹയർസെക്കൻഡറി സ്കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കർ, അഞ്ജന.
.jpg)

