കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

gdag


കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരായ അഞ്ച് പേരും രക്ഷപെട്ടു.പൊയ്‌നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്.

 കാറില്‍ നിന്ന് പുകയുയരുന്നത് തുടക്കത്തിലെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. അഞ്ചംഗ കുടുംബം മാലോത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അഗ്‌നിരക്ഷാ സേനയെത്തുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Share this story