കാസർഗോഡ് പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

d

നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തില്‍ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി മരിക്കുകയായിരുന്നു

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.

നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തില്‍ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി മരിക്കുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് യുവതി ജീവനൊടുക്കിയത്.

 മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പിലുള്ളത്. നിലവില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് നല്‍കും.

Tags