കാസർഗോഡ് മകളുടെ വിവാഹത്തിന് പിന്നാലെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

DEATH

ബദിയടുക്ക ഷേണി സ്വദേശിയും നിലവില്‍ ഉക്കിനടുക്ക മസ്ജിദിന് സമീപം താമസക്കാരനുമായ സാദിഖ് എന്ന സർവ്വേ സാദിഖ് (55) ആണ് വിടവാങ്ങിയത്.

കാസർഗോഡ്:  മകളുടെ വിവാഹത്തിന് പിന്നാലെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.ബദിയടുക്ക ഷേണി സ്വദേശിയും നിലവില്‍ ഉക്കിനടുക്ക മസ്ജിദിന് സമീപം താമസക്കാരനുമായ സാദിഖ് എന്ന സർവ്വേ സാദിഖ് (55) ആണ് വിടവാങ്ങിയത്.

ചൊവ്വാഴ്ച, രാത്രി 11 മണിയോടെ വീട്ടില്‍ വെച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സാദിഖിൻ്റെ മകള്‍ ഡോ. ശറഫുന്നിസയുടെ വിവാഹം ഞായറാഴ്ചയാണ് നടന്നത്.

Tags