കാസർകോട് പ്രതി ജയിലിനുള്ളില്‍ മരിച്ച സംഭവം: സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
2016 ലെ പോക്സോ കേസില്‍ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡിലിരിക്കെയാണ് മരണം.
കാസർകോട് : റിമാൻഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്.ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയാണ് റിമാൻഡ് പ്രതിയായ മുബഷിറിനെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 ലെ പോക്സോ കേസില്‍ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡിലിരിക്കെയാണ് മരണം.
tRootC1469263">സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ദേളി സ്വദേശിയാണ് മരിച്ച മുബഷിർ.അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തി. ജയിലില്‍ കാണാൻ പോയപ്പോള്‍ മർദ്ദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജിറ പറഞ്ഞു.
ഒരു രോഗവും ഇല്ലാത്ത മകന് അറിയാത്ത ഗുളികള്‍ നല്‍കിയെന്നും ജയില്‍ മാറ്റണമെന്ന് മുബഷീർ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീർ ആശുപത്രിയിലായിരുന്നു. മകൻ്റെ മരണത്തില്‍ അന്വേഷണം വേണമെന്നും മാതാവ് ഹാജിറ ആവശ്യപ്പെട്ടു.
.jpg)


