കാസർഗോഡ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ 18കാരനെ കാണാതായി

Two students drowned while bathing in a river during an excursion in Wayanad

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കടല്‍ത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുല്‍ ആബിദിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു

കാസർഗോഡ്: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി.മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുല്‍ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുല്‍ ആബിദിനെയാണ് കാണാതായത്. മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചില്‍ ആണ് സംഭവം.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കടല്‍ത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുല്‍ ആബിദിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന തിരമാലകളില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

നാട്ടുകാരും മഞ്ചേശ്വരം പൊലീസും തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും ചേർന്ന് ഉടൻ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. യുവാവിനായി തെരച്ചില്‍ തുടരുകയാണ്

Tags