കാസർഗോഡ് വിവാഹം കഴിഞ്ഞ് ഇരുപതാം നാള്‍ വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു
പത്തു ദിവസം മുമ്പാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയ അശ്വതിയെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
കാസർഗോഡ്: വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു.കുറ്റിക്കോല്‍, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന അശ്വതി, പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്‍റെ ഭാര്യയാണ്.
ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പത്തു ദിവസം മുമ്പാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയ അശ്വതിയെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഗുരുതരമായതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.വ്യാഴാഴ്ച രാത്രിയാണ് അശ്വതി മരണപ്പെട്ടത്. കാസർകോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഒരുമാസം മുമ്പാണ് അശ്വതിയുടെ വിവാഹം നടന്നത്.
.jpg)

