കാസര്‍ഗോഡ് പതിനഞ്ചുകാരിയും അയല്‍വാസിയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും


പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആയിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയല്‍വാസിയായ 42കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ കേസ് ഡയറി പോലീസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും.
കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആയിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
പെണ്‍കുട്ടിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ നടപടികള്‍ തല്‍ക്കാലം അവസാനിപ്പിക്കുന്നില്ലെന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തത വന്നശേഷം തീരുമാനം എടുക്കൂവെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. തുടര്‍ന്നായിരുന്നു കേസ് ഡയറി വിളിച്ചു വരുത്താനുള്ള ഇടക്കാല ഉത്തരവിറക്കിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് പോലീസ് കാലതാമസം വരുത്താതെ വേഗത്തില്‍ അന്വേഷിച്ചിരുന്നെങ്കില്‍ തന്റെ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ വാദം.