ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തി; കാസർകോ‍ട് യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജൻ്റ് പൊലീസ് പിടിയിൽ

Kasaragod UDF candidate's chief agent arrested for wearing hidden camera glasses at polling booth

ഉദുമ : കാസർകോ‍ട് ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ അഭിഭാഷകൻ കൂടിയായ ചീഫ് ഏജൻ്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ നീലകണ്ഠൻ്റെ ചീഫ് ഏജൻ്റ് അഡ്വ. ബി എം ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച് സി ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.

തെരഞ്ഞെടുപ്പ് നിയമ ചട്ട ലംഘനം നടത്തിയ ചീഫ് ഏജൻ്റിൻ്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു. അറസ്റ്റുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പിന്നീടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വോട്ടിങ്ങിനിടെ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

Tags