കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം ; പകരക്കാരനായി പരീക്ഷയെഴുതിയത് 20കാരന്‍, വിദ്യാർത്ഥിക്കെതിരെയും കേസ്

Impersonation in Kasaragod Plus Two exam; 20-year-old man appeared for the exam as a substitute, case filed against student

 കാസര്‍കോട് : പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

tRootC1469263">

സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്‌കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്. സമര്‍ത്ഥമായി ഒളിപ്പിച്ചാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് അധ്യാപിക പറഞ്ഞു.

Tags