കാസർഗോഡ് പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കവെ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Jun 15, 2026, 16:36 IST
ബേക്കൽ :പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാ (22) മാണ് മരിച്ചത്.
ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബേക്കല്‍ ബീച്ച് കാണാനെത്തിയശേഷം കല്ലിങ്കാലിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളെയാണ് തിരമാലയില്പ്പെട്ട്കാണാതായത്.
.jpg)

