കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം

Kasaragod KSRTC bus collided with a car and two children died
Kasaragod KSRTC bus collided with a car and two children died

കാസര്‍കോട് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.

കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.