കാസര്‍കോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് അഡ്വ. കെ ശ്രീകാന്ത്

adv sreekanth

നിയമസഭാ തെരഞ്ഞെടുപ്പില്‍ അശ്വിനിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.

കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് വിട്ടുനില്‍ക്കുകയാണ്. ജില്ലാ പ്രസിഡന്റായിരുന്ന എം എല്‍ അശ്വിനിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്.

കെ ശ്രീകാന്തിന്റെ പേരും കാസര്‍കോട് മണ്ഡലത്തില്‍ പരിഗണനയിലുണ്ടായിരുന്നു. മണ്ഡലത്തിന്റെ ഇന്‍ ചാര്‍ജ് ചുമതല ഉണ്ടായിട്ടും പരിപാടികള്‍ അറിയിക്കുന്നില്ല എന്നാണ് ശ്രീകാന്തിന്റെ പരാതി. സംസ്ഥാന നേതൃത്വത്തെ ശ്രീകാന്ത് അതൃപ്തി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അശ്വിനിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.

Tags