കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാ അക്രമണം: എട്ട് പേർക്കെതിരെ കേസെടുത്തു
Dec 4, 2025, 16:09 IST
കാസർഗോഡ് : കാസർകോട് നഗരത്തിലെജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിലാണ് ചികിത്സക്കെത്തിയ ഗുണ്ടകൾ തമ്മിലടിച്ചത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്മനാട്, കീഴൂർ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്.
tRootC1469263">എന്നാൽ, ആശുപത്രിയിലും ഇവർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് 30 മിനിറ്റ് സമയം അത്യാഹിത വിഭാഗം, ഒ പി പ്രവർത്തനം തടസപ്പെട്ടെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ അറിയിച്ചു. സംഭവത്തിൽ എട്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
.jpg)


