കാസർഗോട് വീടിനടിയിൽ ഗുഹ കണ്ടെത്തിയ സംഭവം: വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി
Sep 2, 2026, 20:17 IST
കാസർഗോട് :കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേ ടകം വില്ലേജിൽ ഒറ്റ മാവുങ്കലിൽ നിർമ്മാണം നടത്തിയ വീടിനടിയിൽ ഗുഹ കണ്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിദഗ്ധ അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതുപ്രകാരം വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
റിപ്പോർട്ട് പിന്നീട് ജില്ലാകളക്ടറിന് സമർപ്പിക്കും. ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പ്രകാശൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, ഹസാർഡ് അനലിസ്റ്റ് ശില്പ എന്നിവർ വിദഗ്ധ സംഘത്തിൽ ഉണ്ടായിരുന്നു. റിപ്പോർട്ട് ലഭിച്ചശേഷം നഷ്ടപരിഹാരത്തിനായി സർക്കാറിൽ പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. വീടിനടിയിൽ ഗുഹ രൂപപ്പെട്ട സംഭവത്തിൽ വീട്ടുടമ ജില്ലാകളക്ടർക്ക് നിവേദനം നൽകിയിരുന്നു.
.jpg)

