കാസർകോട് ചന്തേരയിലെ മയക്കുമരുന്ന് കടത്ത്: ഘാന സ്വദേശിയും ഗുജറാത്തുകാരിയും അറസ്‌റ്റിൽ

Drug trafficking in Chandera, Kasaragod: Ghanaian national and woman from Gujarat arrested.


കണ്ണൂർ:കാസർകോട് ചന്തേരയിലെ മയക്ക് മരുന്ന് കേസിന്റെ അന്വേഷണം വമ്പൻ കണ്ണികളിലേക്ക് ഈ റാക്കറ്റിലെ രണ്ട് പ്രധാന കണ്ണികൾ അറസ്റ്റിൽ .ഘാന സ്വദേശി വിക്ടർ സാബെ, ഗുജറാത്ത് സ്വദേശി നി റിയാ ഖാൻ എന്നിവരാണ് അറസ്റ്റിലായത് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്കിൻ്റെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പോലീസ് ചീഫ് പി നിധിൻ രാജിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത‌ത് കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന് കണ്ടതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

 കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു നേതാക്കൾക്ക് ഒപ്പം ഫോട്ടോ എടുത്തത് കൊണ്ട് ഒരു മയക്ക്‌മരുന്ന് കടത്തുകാരനും രക്ഷപ്പെടില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. നേരത്തെ യൂത്ത് കോൺഗ്രസ് നേതാക്കളിലൊരാൾ ചന്തേര മയക്കുമരുന്ന് കേസിലെ പ്രതിയായി പിടിയിലായിരുന്നു ഇയാൾ മുഖ്യമന്ത്രിയോടൊപ്പമെടുത്ത ഫോട്ടോയും വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തൽ പ്രതികളാരായാലും യാതൊരു പരിഗണനയും കൊടുക്കാതെ അറസ്റ്റുചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

Tags