കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭർത്താവ് കസ്റ്റഡിയിൽ
May 25, 2026, 09:46 IST
കാസർകോട്: കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി.
ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. വിദ്യാനഗർ പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
.jpg)

