കാസര്‍കോട് തൂഫാൻ കേസ്: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
കാസർകോട്: കാസര്‍കോട് ലഹരിക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കാസർകോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. പ്രതികള്‍ക്ക് രാഷ്ട്രീയപരമായി ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് പ്രതികള്‍ക്കായി കോടതിയിൽ ഹാജരായത്. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അഡ്വ ഷാജിദ് കമ്മാടമാണ് ഹാജരായത്.
വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ഹുസൈന്‍ എംഡിഎംഎ കേസിൽ പ്രധാനിയാണെന്നും പ്രതികള്‍ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റ് ആണ് ഹുസൈന്‍.
പിടിയിലായവരെല്ലാം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
.jpg)

