കാസർഗോഡ് കോളജ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്ന് വർഷം മുമ്ബ് ഷാനിബിൻ്റെ പിതാവ് മൊയ്തീൻ മൊഗ്രാല്‍ പുഴയില്‍ മീൻപിടിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി മുങ്ങി മരിച്ചിരുന്നു.
കാസർഗോഡ്: കോളേജ് വിദ്യാർത്ഥിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്ബള നിത്യാനന്ദ മഠത്തിനടുത്ത് താമസിക്കുന്ന പരേതനായ മൊയ്തീൻ്റെയും നൂർജഹാൻ്റെയും മകൻ ഷാനിബ് (21) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ സംഭവം നടന്നതെന്നാണ് കുമ്ബള പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങള്‍ നടത്തി ഷാനിബിനെ കുമ്ബള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
tRootC1469263">കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മരണകാരണം സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.മൂന്ന് വർഷം മുമ്ബ് ഷാനിബിൻ്റെ പിതാവ് മൊയ്തീൻ മൊഗ്രാല്‍ പുഴയില്‍ മീൻപിടിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി മുങ്ങി മരിച്ചിരുന്നു.
.jpg)

