കാസര്‍ഗോഡ് എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളം കുടിക്കുന്ന ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു
Updated: Feb 5, 2026, 09:42 IST
എലിവിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം തെറിച്ച് അടുത്തുണ്ടായിരുന്ന ഗ്ലാസില്‍ വീഴുകയായിരുന്നു.
കാസർഗോഡ്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാല്‍ മൊട്ടയംകൊച്ചി സ്വദേശി ബി.പി.ശോഭന (53) ആണ് മരിച്ചത്. എലിവിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം തെറിച്ച് അടുത്തുണ്ടായിരുന്ന ഗ്ലാസില്‍ വീഴുകയായിരുന്നു. ഇതറിയാതെ ശോഭന ഇതേ ഗ്ലാസിലെ വെള്ളം കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
tRootC1469263">ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സജീവനാണ് ശോഭനയുടെ ഭർത്താവ്. മക്കള്‍: സനീഷ്, സചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.
.jpg)


