കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

karivanoor

കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ.

ഡൽഹി: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻ‌കൂർ ജാമ്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. കേസിൽ 31 പ്രതികളാണുള്ളത്. 

Tags