കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതൽ ഹർജി നൽകി സിപിഎം നേതാക്കൾ
കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സിപിഎം വാദം
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജി നൽകി സിപിഎമ്മും നേതാക്കളും. ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീൻ, എം എം വർഗീസ്, കെ രാധാകൃഷ്ണൻ എനനിവരാണ് വിടുതൽ ഹർജി നൽകിയത്.ഒക്ടോബർ 24ന് കോടതി ഹർജി പരിഗണിക്കും.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സിപിഎം വാദം. തട്ടിപ്പ് പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചു എന്നാണ് ഇഡിയുടെ ആരോപണം.
തൃശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യത്തെ കുറ്റപത്രത്തില്‍ 55 പ്രതികളും രണ്ടാമത്തെ കുറ്റപത്രത്തില്‍ 28 പ്രതികളുമാണ് ഉണ്ടായിരുന്നത്. ഇതോടെ മൊത്തം പ്രതികള്‍ 83ആയി ഉയര്‍ന്നിരുന്നു. ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎം വ്യാപക വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഇ ഡി രാഷ്ട്രീയ വേട്ട നടത്തുന്നുവെന്നാണ് സിപിഐഎം ആരോപിച്ചിരുന്നത്.
.jpg)

