കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; 'ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ട് കിട്ടണം', ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

google news
court

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് ഇഡി നിലപാട്. കേസിലെ പ്രതി ജില്‍സ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലും ഇന്ന് വാദം നടക്കും. കഴിഞ്ഞ ദിവസം മുഖ്യ പ്രതി സതീഷ് കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.

നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും രേഖകള്‍ വിട്ടുനല്‍കണമെന്ന ഹര്‍ജിയില്‍ ഇഡി മറുപടി നല്‍കിയിരുന്നു. നിലവില്‍ 55 പേരുടെ അന്വഷണം പൂര്‍ത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാല്‍ രേഖകള്‍ വിട്ട് നല്‍കാന്‍ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കില്‍ സഹായം ചെയ്യാന്‍ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

Tags