മണ്ഡലകാല തീര്‍ഥാടനത്തിനായി പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ

KSRTC

യാത്രക്കാർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോൺട്രാക്ട് അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് വാഹനം നൽകുമെന്നും കർണാടക ആർടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സർവീസ്.

തിരുവനന്തപുരം : ശബരിമല ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ആഡംബര ബസ്സുകളായ 'ഐരാവത്' മുതൽ സാധാരണ ബസ്സുകൾ വരെ ഉൾപ്പെടുന്നതാണ് സർവീസ്.

 യാത്രക്കാർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോൺട്രാക്ട് അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് വാഹനം നൽകുമെന്നും കർണാടക ആർടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സർവീസ്.അതേസമയം മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.

തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30 ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

Tags