കർണാടക ഫലം 2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലക : ഇ.ടി മുഹമ്മദ് ബഷീർ
Sat, 13 May 2023

മലപ്പുറം: കർണാടക തെരഞ്ഞെടുപ്പ് ഫലം 2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. നരേന്ദ്ര മോദിയുടെ താരപ്രഭാവത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന് വ്യക്തമായെന്നും ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിലെ 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നേടിയത്. നിലവിൽ 100ലധികം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.