മതേതരത്വത്തിന്റെ ഉണർവാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന : സാദ്ദിഖലി തങ്ങൾ

google news
sadik lai shihab thangal

കോട്ടക്കൽ : മതേതരത്വത്തിന്റെ ഉണർവാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദ്ദിഖലി തങ്ങൾ. വർഗീയ കാർഡിനേറ്റ തിരിച്ചടിയാണിതെന്നും സാദിഖലി തങ്ങൾ.

2024ലെ പൊതു തെരഞ്ഞെടുപ്പിൽ കർണാടക ഫലം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിയുടെ വർഗീയ കാർഡ് തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നേരിട്ട് കളത്തിലിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മുസ്‍ലിം ലീഗ് നേതാക്കളുടെ കാമ്പയിൻ ഗുണം ചെയ്തുവെന്നും ന്യൂനപക്ഷ വോട്ട് കോൺഗ്രസിന് കിട്ടുന്നതിന് സഹായിച്ചുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കർണാടക നിയമസഭ വോട്ടെണ്ണൽ പു​രോഗമിക്കവെ മലപ്പുറം കോട്ടക്കൽ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

Tags