കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഫാഷിസ്റ്റ് തേര്‍വാഴ്ചക്കേറ്റ കനത്ത തിരിച്ചടി : എസ്.ഡി.പി.ഐ
May 13, 2023, 21:14 IST

തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഫാഷിസ്റ്റ് തേര്‍വാഴ്ചക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേന്ദ്ര ഭരണത്തിന്റെ സര്‍വ സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് ബി.ജെ.പി കര്‍ണാടകയില്‍ മല്‍സര രംഗത്തിറങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിഠ് ഷായും നേരിട്ടാണ് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത്. ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയായിരുന്നു പ്രകടന പത്രിക പോലും തയാറാക്കിയത്. ബി.ജെ.പിക്കെതിരേ ജയ സാധ്യതയുള്ള പാർട്ടി എന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടാനായതും കോൺഗ്രസിന്റെ വിജയത്തിന് അനുകൂലമായെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.