കർക്കിടകവാവ് ബലി തർപ്പണം ; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

Karkitaka Vav Bali , all you need to know
Karkitaka Vav Bali , all you need to know

തിരുവനന്തപുരം : കർക്കിടകവാവ് ബലി തർപ്പണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.

തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബലിതർപ്പണത്തിനായി പാപനാശത്തും, വിവിധ ക്ഷേത്രങ്ങളിലും, ബലിതർപ്പണം നടത്തുന്ന മറ്റിടങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.

tRootC1469263">

Tags