കരിപ്പൂരില്‍ ഒരു കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ അസ്മാബീവിയാണ് അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇന്നലെ രാത്രിയാണ് നരിക്കുനി സ്വദേശിനി അസ്മാബി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ദുബായില്‍ നിന്നാണ് ഇവര്‍ കരിപ്പൂരില്‍ എത്തിയത്. അസ്മാബി സ്വര്‍ണ്ണം കടത്തുന്ന എന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. വിശദ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സ്വര്‍ണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകള്‍ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണ മിശ്രിതത്തില്‍ നിന്നും 1.769 കിലോ സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിന് ഒരു കോടിയോളം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ മാസത്തിലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കാസര്‍കോട് സ്വദേശിയായ പത്തൊമ്പതുകാരി കസ്റ്റംസ് പിടിയിലായിരുന്നു.