കാരാട്ട് റസാഖിന്റെ മുസ്ലിം ലീഗിലേക്കുള്ള തിരിച്ചുപോക്ക്; പി കെ ഫിറോസിനെതിരെ ഒളിയമ്പുമായി കാരാട്ട് ഫൈസല്‍

karat faizal

'എംഎ റസാഖ് മാസ്റ്ററുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് കാരാട്ട് റസാഖ് സാഹിബിനെ ലീഗില്‍ എത്തിച്ച പി കെ ഫിറോസിന് ഹൃദയാഭിവാദ്യങ്ങള്‍' എന്നാണ് കാരാട്ട് ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കാരാട്ട് റസാഖ് ഇടത് മുന്നണി വിട്ട് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോയതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി കാരാട്ട് ഫൈസല്‍. 'എംഎ റസാഖ് മാസ്റ്ററുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് കാരാട്ട് റസാഖ് സാഹിബിനെ ലീഗില്‍ എത്തിച്ച പി കെ ഫിറോസിന് ഹൃദയാഭിവാദ്യങ്ങള്‍' എന്നാണ് കാരാട്ട് ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മൂവരുടെയും ചിത്രങ്ങള്‍ കൂടി പങ്കുവെച്ചാണ് കൊടുവള്ളി നഗരസഭ വാര്‍ഡ് കൗണ്‍സിലറായ കാരാട്ട് ഫൈസലിന്റെ പോസ്റ്റ്.

ഏറെനാളായി ഇടത് മുന്നണിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.
എല്‍ഡിഎഫിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് കാരാട്ട് റസാഖ് മുന്നണിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. 

Tags