സ്പീക്കറെ കാണാനെത്തിയ ഡി.ജി.പിയെ സ്വീകരിക്കാൻ കാരായി രാജനും ; വിവാദമുയർന്നപ്പോൾ ദൃശ്യങ്ങൾ പിൻവലിച്ചു

Karai Rajan to receive the DGP who came to meet the Speaker; When the controversy arose, the footage was withdrawn
Karai Rajan to receive the DGP who came to meet the Speaker; When the controversy arose, the footage was withdrawn

തലശേരി : നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെ ഓഫീസിൽ കാണാനെത്തിയ ഡിജിപി റവാഡ ചന്ദ്രശേഖറെ സ്വീകരിച്ചത് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗംകാരായി രാജൻ സ്വീകരിച്ചത്‌വിവാദമാകുന്നു. തലശേരി സൈദാർ പളളിയിലെ എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ സി.ബി. ഐ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൂടിയാണ് കാരായി രാജൻ. 

tRootC1469263">

ഡിജിപിയെ കാരായി രാജൻ സ്വീകരിക്കുന്ന വീഡിയോ നിയമസഭാ ടിവിയിൽ സംപ്രേഷണം ചെയ്തെങ്കിലും പിന്നീട് യൂട്യൂബിൽ നിന്നും മറ്റും നീക്കം  ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ്  സോഷ്യൽ മീഡിയയിൽ ഈക്കാര്യം ചൂണ്ടിക്കാട്ടിയത്.

 വധക്കേസ് പ്രതികൾക്കടക്കം വിഹാരംനടത്താനുള്ള അനുമതി നൽകാമെന്ന കരാറിലാണോ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷികളെ വിസ്മരിച്ച് റവാഡയെ ഡിജിപിയാക്കിയതെന്ന് പി കെ ഫിറോസ് ചോദിച്ചു. കാരായി രാജൻ ഡിജിപിയെ സ്വീകരിച്ചത് നിഷേധിക്കാൻ സ്പീക്കർക്ക് ധൈര്യമുണ്ടോയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. 

എന്നാൽ  റബ്‌കോയുടെ ചെയർമാൻകൂടിയായ കാരായിരാജൻ ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സ്പീക്കറുടെ ഓഫീസിലെത്തിയതെന്നാണ് വിശദീകരണം. ഇതിനിടെയിൽ ആകസ്മികമായി ഡി.ജി.പിയെ കാണുകയായിരുന്നുവെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകുന്നവിശദീകരണം.

Tags