കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള വഴിവിട്ട ബന്ധം: പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

d

ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി നിഷാന്ത് സസ്പെന്‍ഷനിലായിരുന്നു.

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. പീച്ചി സ്വര്‍ണ്ണക്കവര്‍ച്ച കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ ഗുണ്ടാസംഘങ്ങളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കടുത്ത നടപടി.

ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി നിഷാന്ത് സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ നിഷാന്ത് വിവിധി കേസുകളിലെ പ്രതികളായ ഗുണ്ടാസംഘങ്ങളുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായും, ഇവര്‍ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും കണ്ടെത്തി. കൂടാതെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ട്.

അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി നേരത്തെ നിഷാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടി.

Tags