കാപ്പ കേസ് ; അറസ്റ്റിലായ ബി.ജെ.പി കൗൺസിലറെ വി​യ്യൂ​ർ സെ​ൻട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

sugathan

 തി​രു​വ​ന​ന്ത​പു​രം : കാ​പ്പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർപ​റേ​ഷ​നി​ലെ വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ്​ ബി.​ജെ.​പി കൗ​ൺസി​ല​ർ ആ​ർ. സു​ഗ​ത​നെ വി​യ്യൂ​ർ സെ​ൻട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​ത്രി വ​ട്ടി​യൂ​ർക്കാ​വ് പൊ​ലീ​സ് വീ​ടു​വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ സു​ഗ​ത​നെ പൂ​ജ​പ്പു​ര സെ​ൻട്ര​ൽ ജ​യി​ലി​ലാ​ണ് പാ​ർപ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളും കാ​പ്പ കു​റ്റ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ്യാ​ഴാ​ഴ്ച വി​യ്യൂ​രി​ലേ​ക്ക്​ മാ​റ്റി​യ​ത്.

പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സ്​ സം​ഘ​ത്തി​ലെ സി.​ഐ ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ച്ച​തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചു. വെ​ടി​വെ​ച്ച സം​ഭ​വ​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ ത​ള്ളു​ന്ന​താ​ണ്​ റി​പ്പോ​ർ​ട്ട്. പൊ​ലീ​സ് ന​ട​പ​ടി​യെ പൂ​ർണ​മാ​യി പി​ന്തു​ണ​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യു​മാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല ചെ​യ്ത​ത്. ആ​റ്​ വ​ധ​ശ്ര​മ​മ​ട​ക്കം 11 കേ​സു​ക​ൾ ഇ​യാ​ൾക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ കൈ​യേ​റ്റം ചെ​യ്ത​തി​നു മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​തി​നി​ടെ, സു​ഗ​ത​നെ കൗ​ൺസി​ലി​ൽനി​ന്ന് അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും രം​ഗ​ത്തെ​ത്തി. എ​ൽ.​ഡി.​എ​ഫ്​ തി​രു​വ​ന​ന്ത​പു​രം കോ​ർപ​റേ​ഷ​നി​ൽ സ​മ​രം തു​ട​ങ്ങി.

Tags