തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

The young man's head caught fire while repairing a car in Malappuram

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. പൊലീസ് പരിശോധനകള്‍ നടത്തിവരികയാണ്. 

തിരുവനന്തപുരം:  കാപ്പാ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം .നിരവധി കേസുകളില്‍ പ്രതിയായ ഫൈസല്‍ (മിന്നല്‍ ഫൈസല്‍) ആണ് മരിച്ചത്. ചിറയിൻകീഴ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള പുരയിടത്തിലെ ഔട്ട് ഹൗസില്‍  കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. പൊലീസ് പരിശോധനകള്‍ നടത്തിവരികയാണ്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതെന്നാണ് വിവരം. ഇതിനുശേഷം പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് താമസം മാറിയിരുന്നു.

Tags